
മലയാളികളേ നിങ്ങളറിഞ്ഞോ? ഈ ഗൾഫ് രാജ്യത്ത് തൊഴിലവസരം, വിവിധ സ്പെഷ്യാലിറ്റികളിൽ ഒഴിവുകൾ, വിശദ വിവരങ്ങൾ അറിയാം
സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്-അഡൽറ്റ്), കാർഡിയാക് ഐസിയു പീഡിയാട്രിക്, എമർജൻസി റൂം (ഇആർ), എൻഐസിയു (ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആർ) സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള രണ്ടു വീതം ഒഴിവുകളിലേയ്ക്കും, പിഐസിയുവിലെ( പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്) നാല് ഒഴിവുകളിലേക്കും ഡയാലിസിസ്, ഓങ്കോളജി സ്‌പെഷ്യാലിറ്റികളിലെ ഒന്നു വീതം ഒഴിവുകളിലേയ്ക്കും ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത
നഴ്‌സിംഗിൽ ബി.എസ്.സി പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആർ ഡി അറ്റസ്റ്റേഷൻ, ഡാറ്റാഫ്‌ളോ പരിശോധന എന്നിവ പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
അപേക്ഷകൾ അയയ്ക്കേണ്ട വിധം
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിച്ച് 2025 മെയ് 10 നകം അപേക്ഷ നൽകാവുന്നതാണ്. ഇതിനായുളള അഭിമുഖം മെയ് 13 മുതൽ 16 വരെ എറണാകുളത്ത് (കൊച്ചി) നടക്കും. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം.
അഭിമുഖസമയത്ത് പാസ്‌പോർട്ട് ഹാജരാക്കേണ്ടതാണ്. റിക്രൂട്ട്‌മെന്റിന് കേന്ദ്രവിദേശകാര്യമന്ത്രാലയം നിഷ്കർഷിച്ച ഫീസായ 30,000 രൂപയും ജി.എസ്.ടിയും മാത്രമേ ഫീസായി ഈടാക്കുകയുളളൂ. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)