
യുഎഇയിലെ ഈ വിമാനത്താവളത്തിൽ താപനിയന്ത്രണ സാങ്കേതികവിദ്യ വരുന്നു
റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഡൈനായസ്( DYNAES)എന്ന ആധുനിക താപഗതിക ഊർജസംരക്ഷണ സാങ്കേതിക വിദ്യ നടപ്പിലാക്കുന്ന മധ്യപൂർവദേശത്തെയും ഏഷ്യയിലെയും ആദ്യ വിമാനത്താവളമായിരിക്കും ഇത്.ത്വരിതഗതിയിലുള്ള വളർച്ചയും വിമാനയാത്രാ ആവശ്യങ്ങൾ വർധിച്ചുവരുന്നതും കണക്കിലെടുത്ത് എയർ കണ്ടീഷനിങ്ങ് സംവിധാനങ്ങൾക്കിടയിലെ ഊർജ ചെലവുകൾ കുറയ്ക്കുന്നതിനാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം. ഡൈനായസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനും ഗുണകരമാകും. കൂടാതെ വൈദ്യുതിയിലും പണച്ചെലവിലും ലാഭം ഉണ്ടാക്കാൻ സഹായിക്കും. ഇതിന് വിപുലമായ വ്യാവസായിക സാധ്യതയുമുണ്ട്.
പഴയ സൗകര്യങ്ങൾ ഉപയോഗിച്ചും നിലനിൽപിനുള്ള വഴി തുറക്കാവുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് റാസൽഖൈമ സിവിൽ വ്യോമയാന വിഭാഗം അധ്യക്ഷൻ ഷെയ്ഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഫ്രാൻസിലും അബുദാബിയിലുമുള്ള നിർമാണ കേന്ദ്രങ്ങളോടെയുള്ള പങ്കാളിത്തത്തിലൂടെ ഡൈനായസ് സാങ്കേതികത മധ്യപൂർവദേശത്ത് കൂടുതൽ വ്യാപിപ്പിക്കാനാകുമെന്ന് എയർഹാൻഡിലിങ് രംഗത്തെ നേത്രത്വ സ്ഥാപനമായ എയർചാലും തകീഫ് ഫാക്ടറിയും അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)