
കുവൈറ്റിലെ ഫ്‌ളാറ്റിൽ തീപിടുത്തം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കുവൈറ്റിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ. തീപിടിത്തത്തിൽ ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ ജോജി ജോസഫ് (50) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കുവൈത്തിൽ ജോജി താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു തീപിടിത്തം. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. സംസ്കാരം ഇന്നു 11.30നു പട്ടിത്താനം രത്‌നഗിരി പള്ളിയിൽ. ഭാര്യ: ഓയൂർ ലവ് ഷോർ വീട്ടിൽ മോളി (കുവൈത്ത്). സഹോദരങ്ങൾ: ഷാജി, മിനി, ജോബി.
Comments (0)