
കുവൈത്തിൽ വെയർഹൗസുകളിൽ വ്യാപക പരിശോധന
കബ്ദിൽ വെയർഹൗസുകളിൽ വ്യാപക പരിശോധന. ലൈസൻസില്ലാത്തതും നിയമലംഘനം നടത്തുന്നതുമായ വെയർഹൗസുകൾ ലക്ഷ്യമിട്ടാണ് കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തിയത്.പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21 പേരെ അറസ്റ്റ് ചെയ്തു. ആറ് തോക്കുകൾ, 100 വെടിയുണ്ടകൾ, ലഹരിപാനീയങ്ങൾ എന്നിവ പിടിച്ചെടുത്തു.വിവിധ കൈയേറ്റങ്ങൾ, അനധികൃത ഷെഡുകൾ എന്നിവ പരിശോധനയിൽ നീക്കം ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)