
ഗൾഫിൽ സന്ദർശന വിസയിൽ പോയി; പൂട്ടിയിട്ട വീട്ടില്‍നിന്ന് കവര്‍ന്നത് 22 പവന്‍ സ്വര്‍ണം
പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നു. 22 പവനോളം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. മഞ്ചേശ്വരം ബീച്ച് റോഡ് ഡ്രിന്‍റി വില്ലയിലെ നവീൻ മൊന്തേരയുടെ വീട്ടിലാണ് കവർച്ച നടന്നത്. കവര്‍ച്ച നടന്ന സമയം ഇവര്‍ വിദേശത്തായിരുന്നു. കഴിഞ്ഞ 21നാണ് സന്ദർശക വിസയിൽ നവീന്‍റെ കുടുംബം ഗൾഫിലേക്ക് പോയത്. കഴിഞ്ഞ മൂന്നിന് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. ഏപ്രിൽ 21ന് രാവിലെ 5നും കഴിഞ്ഞ 3നു വൈകിട്ട് 6നും ഇടയിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. മുകളിലത്തെ നിലയിലെ പ്രധാന വാതിൽ കുത്തിത്തുറന്ന് വീടിനകത്ത് കയറി കിടപ്പുമുറിയിലെ കട്ടിലിന് സമീപമുള്ള കബോർഡിലും കട്ടിലിലെ ബെഡിന് അടിയിലും സൂക്ഷിച്ച 22 പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. സിസിടിവി തകർത്ത നിലയിലാണ് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക് കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമായി ബന്ധമുള്ളവരെയാണ് സംശയിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു തുടങ്ങി. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നു പൊലീസ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)