
കള്ളപ്പണം വെളുപ്പിച്ച കേസ്; യുഎഇയിലെ ഇന്ത്യന്‍ വ്യവസായിക്ക് തടവുശിക്ഷയും വന്‍തുക പിഴയും
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യൻ വ്യവസായിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഇന്ത്യന്‍ വ്യവസായിയായ അബു സബാഹിന് അഞ്ച് വർഷം തടവ് ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ക്രിമിനൽ സംഘടനയുമായി ചേർന്നാണ് കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നതെന്ന് അറബിക് പത്രം ഇമറാത് അൽ യൂം റിപ്പോർട്ട് ചെയ്തു. പ്രതി വഴിവിട്ടു സമ്പാദിച്ചെന്ന് ആരോപിക്കപ്പെടുന്ന 15 കോടി ദിർഹത്തിന്റെ സ്വത്തുവകകളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരിലാണ് പണമിടപാടുകൾ നടത്തിയത്. സംശയകരമായ പണമിടപാടുകൾ നിരീക്ഷിച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. കമ്പനികളുടെ പേരിൽ നടത്തിയ ഇടപാടുകളെല്ലാം കള്ളപ്പണം വെളുപ്പിക്കുന്നതിനായിരുന്നെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. തട്ടിപ്പിന് പ്രാദേശികമായും രാജ്യാന്തര തലത്തിലും പങ്കാളികൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)