
ഖത്തറില്‍ നടക്കുന്ന പരിപാടികളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും കൊണ്ടുപോകുന്നതിനും വിലക്ക്
ദോഹ: ഖത്തറില്‍ നടക്കുന്ന പരിപാടികളില്‍ ആയുധങ്ങള്‍ക്ക് വിലക്ക്. സാമൂഹിക പരിപാടികളില്‍ ആയുധം കൊണ്ടുപോകുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രലായം അറിയിച്ചു.
പൊതുപരിപാടികളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതും കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള 1999 ലെ നിയമ നമ്പര്‍ (14) ലെ ആര്‍ട്ടിക്കിള്‍ (12) പ്രകാരം ആയുധങ്ങള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നതിന് വിലക്കുണ്ട്. സുരക്ഷാ നടപടിക്രമങ്ങളേയും ഇത് ബാധിക്കും.
ഔദ്യോഗിക ആഘോഷങ്ങളിലും പൊതു, സ്വകാര്യ പാര്‍ട്ടികളിലും ലൈസന്‍സുള്ള ആയുധങ്ങള്‍ കൈവശം വെയ്ക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)