Posted By user Posted On

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര; ആദ്യം കേരളത്തിലെ വിമാനത്താവളത്തില്‍നിന്ന്; ആദ്യ സര്‍വീസ് ഉടന്‍ പറന്നുയരും

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനയാത്രയുമായി എയര്‍ കേരള എയര്‍ലൈന്‍സ് ഉടന്‍ പറന്നുയരും. കഴിഞ്ഞ ജൂലായിലാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ എന്‍ഒസി ലഭിച്ചത്. ഡിജിസിഎയുടെ എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കുന്നതോടെ പറന്നുയരാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട എന്നിവര്‍ പറഞ്ഞു. എയര്‍ കേരള മേയ് മാസത്തോടുകൂടി സര്‍വീസ് തുടങ്ങിയേക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ സര്‍വീസ് പറന്നുയരുക. മൂന്ന് എടിആർ വിമാനങ്ങളുമായി കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ആഭ്യന്തര സർവീസുകള്‍ തുടക്കത്തില്‍ പ്രതീക്ഷിക്കാം. രണ്ടു വർഷത്തിനകം വിമാനങ്ങളുടെ എണ്ണം ഇരുപതിലേക്ക് ഉയർത്തും. വൈകാതെ രാജ്യാന്തര സർവീസുകൾ ആരംഭിക്കും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതല്‍ സർവീസുകൾ നടത്തും. എയർ കേരളയുമായുള്ള സഹകരണത്തോടെ കിയാൽ പുതുവർഷത്തിൽ വലിയ വളർച്ചയാണ് ലക്ഷ്യമിടുന്നത്. ടൂറിസം ഉള്‍പ്പെടെ മലബാറിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സര്‍വീസുകള്‍ നടത്തുക. ഇതു സംബന്ധിച്ച് കണ്ണൂർ വിമാനത്താവളകമ്പനിയുമായി എയർ കേരള ധാരണാപത്രം ഒപ്പിട്ടു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *