ബ്രേക്ഫാസ്റ്റ് ഒഴിവാക്കിയാൽ തടി കുറയുമോ, വാസ്തവമെന്ത്?
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ തടി കുറയ്ക്കാൻ സാധിക്കും എന്നവകാശപ്പെട്ട് പ്രചരിക്കുന്ന യുട്യൂബ് വീഡിയോയിൽ വാസ്തവുണ്ടോ എന്ന് ഫാക്ട്‌ചെക് ടീം നടത്തിയ അന്വേഷണത്തിന്റെ വിശദാംശം.തടി കുറയ്ക്കാൻ വേണ്ടി പല വഴികളും തേടുന്നവരാണ് പല ആളുകളും. ഇതിനു വേണ്ടിയുള്ള പല വഴികളും ഇന്ന് സോഷ്യൽ മീഡിയയിലും ലഭ്യമാണ്. ഇത്തരത്തിൽ ഒന്നാണ് യൂട്യൂബ് ഷോർട്‌സിൽ പ്രചരിയ്ക്കുന്ന ഒന്ന്. അത് അനുസരിച്ച് പ്രാതൽ അഥവാ ബ്രേക്ഫാസ്റ്റ് ഉപേക്ഷിച്ചാൽ അത് തടി കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്നു.വീഡിയോതടി കുറയ്ക്കാൻ താൻ പ്രാതൽ ഉപേക്ഷിച്ചുവെന്നും അതിലൂടെ 12 കിലോ കുറച്ചുവെന്നും യൂട്യൂബ് ഷോട്‌സിൽ പറയുന്നു. പ്രാതൽ ഉപേക്ഷിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് ആ വീഡിയോയിൽ പറയുന്നുണ്ട്. രാവിലെ ഉണർന്നെഴുന്നേറ്റാൽ എന്ത് കഴിയ്ക്കണം എന്നതിനെ കുറിച്ച് ചിന്തിയ്‌ക്കേണ്ടതില്ലെന്നും പെട്ടെന്ന് തന്നെ ജോലിയ്ക്ക് പോകാമെന്നും വീഡിയോയിൽ അവകാശപ്പെടുന്നു. മാത്രമല്ല, ഇതുകൊണ്ട് കൊഴുപ്പ് കഴിച്ചാലും മെലിഞ്ഞിരിയ്ക്കുമെന്നും വീഡിയോയിൽ പറയുന്നു.തടി കുറയ്ക്കാൻ പ്രാതൽ ഉപേക്ഷിയ്ക്കുകയെന്നത് സത്യമോ മിഥ്യയോ എന്ന് തീർത്തുപറയാനാകില്ലെന്നാണ് ഡോക്ടർ പറയുന്നത്. അത് ഒരാളുടെ ശരീരപ്രകൃതിയും കഴിയ്ക്കുന്ന രീതിയും അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും. ഇന്റർമിറ്റന്റ് ഫാസറ്റിംഗ് രീതിയുണ്ട്. തടി കുറയ്ക്കാനുള്ള ഈ ഡയറ്റിൽ പ്രാതൽ ഉപേക്ഷിയ്ക്കുന്നത് പതിവാണ്. ഇത് ചിലർക്ക് ഗുണം നൽകുന്നു. എന്നാൽ എല്ലാവർക്കും ഇത് ചേരുന്ന രീതിയുമല്ല.
ചിലർ പ്രാതൽ ഉപേക്ഷിയ്ക്കുമ്പോൾ വിശപ്പ് കൂടി അമിതമായി ഭക്ഷണം കഴിയ്ക്കുന്ന രീതിയിലേക്ക് മാറുന്നു. വിശപ്പുണ്ടാക്കുന്ന ഹോർമോൺ കൂടുതൽ ഉൽപാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണമാകുന്നത്. ഇത് തടി കൂടാൻ ഇടയാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, പ്രാതൽ എന്നത് ശരീരത്തിന് ഒരു ദിവസത്തേക്ക് വേണ്ട ഊർജം നൽകാൻ പ്രധാനമായ ഭക്ഷണമാണ്. പ്രത്യേകിച്ചും ആക്ടീവ് ലൈഫ്‌സ്റ്റൈലുള്ളവരിൽ.
ആരോഗ്യകരമായ വെയ്റ്റ്‌ലോസ് എന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, നാരുകൾ എന്നിവയുൾപ്പെടുള്ള ബാലൻസ്ഡ് ഡയറ്റിലൂടെ ചെയ്യുന്നതാണ് നല്ലത്. ഇതുപോലെ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവിലും ശ്രദ്ധ വേണം. ഡയറ്റെടുക്കുന്നതിന് മുൻപായി ഒരു ആരോഗ്യവിദ്ഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുന്നത് നിങ്ങളുടെ ലക്ഷ്യം നേടാൻ ആരോഗ്യകരമായി നേടാൻ സഹായിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
		
		
		
		
		
Comments (0)