ഖത്തറിലും ഇനി ഈസിയായി യുപിഐ പേയ്‌മെന്റ് നടത്താം; അറിയണ്ടേ എങ്ങനെയെന്ന്
ഖത്തറിലും ഇനി ഈസിയായി യുപിഐ പേയ്‌മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് ഖത്തര്‍ നാഷണല്‍ ബാങ്കുമായി (ക്യൂഎന്‍ബി) കരാര്‍ ഒപ്പിട്ടു. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വലിയ ധനകാര്യ സ്ഥാപനമാണ് ക്യൂഎന്‍ബി. ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ക്യൂഎന്‍ബി മര്‍ച്ചന്റ് നെറ്റ്ര്‍ക്ക് വഴി ഖത്തറില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തറിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും.
ഖത്തറില്‍ യുപിഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് രാജ്യം സന്ദര്‍ശിക്കുന്ന ധാരാളം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ്മ പറഞ്ഞു. അവരുടെ ഇടപാടുകള്‍ ലഘൂകരിക്കാനും ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
		
		
		
		
		
Comments (0)