എമിറേറ്റ്സ് ഡ്രോ: ലോകത്തിന്റെ പലകോണിൽ നിന്നുള്ള വിജയികൾ നേടിയത് AED 570,000,ഖത്തറിൽ നിന്നുള്ളയാൾക്കും സമ്മാനം
എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുത്ത് കഴിഞ്ഞയാഴ്ച്ച സമ്മാനങ്ങൾ നേടിയത് ആയിരക്കണക്കിന് പേർ. EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ 3,200 വിജയികൾ പങ്കിട്ടത് AED 570,000. പാകിസ്ഥാനിൽ നിന്നുള്ള ഇസ്മയിൽ ഗുൽ ഖാൻ സർവാർ ഖാൻ ആണ് ഒരു വിജയി. ഖത്തറിൽ നിന്നാണ് ബിസിനസ്സുകാരനായ അദ്ദേഹം ഗെയിമിൽ പങ്കെടുത്തത്. മെഗാ7 വഴി ഉയർന്ന റാഫ്ൾ പ്രൈസ് ആയ 70,000 ദിർഹം അദ്ദേഹം നേടി. ഇന്തോനേഷ്യയിൽ നിന്നുള്ള അബുബക്കർ റോഹിദിൻ ആണ് മറ്റൊരു വിജയി. ഖത്തറിൽ അക്കൗണ്ടന്റായ അബുബക്കർ ഈസി6 കളിച്ച് AED 150,000 നേടി. ഒറ്റ അക്കം അകലെയാണ് അദ്ദേഹത്തിന് 15 മില്യൺ ദിർഹം സമ്മാനം നഷ്ടമായത്. സ്ഥലം വാങ്ങാനും ജീവകാരുണ്യത്തിനുമായി പണം ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഫിലിപ്പീൻസിൽ നിന്നുള്ള റൊമ്മെൽ കാർപിയോയാണ് മറ്റൊരു വിജയി. ഫാസ്റ്റ്5 കളിച്ച് ഉയർന്ന റാഫ്ൾ സമ്മാത്തുകയായ AED 50,000 അദ്ദേഹം നേടി. ഫാസ്റ്റ്5 ഗ്രാൻഡ് പ്രൈസ് വിജയി ഫ്രെയ്ലിൻ അംഗോബ് ആണ് ഗെയിമിൽ പങ്കെടുക്കാൻ പ്രചോദനം. 25 വർഷത്തേക്ക് മാസം 25,000 ദിർഹം അംഗോബ് സ്വന്തമാക്കിയിരുന്നു. 2023 മുതൽ സ്ഥിരമായി ഗെയിം കളിക്കുന്നുണ്ട് റൊമ്മേൽ. പുതിയ ബിസിനസ് തുടങ്ങാനാണ് സമ്മാനത്തുക അദ്ദേഹം ഉപയോഗിക്കുക.
യു.കെയിലെ ലെസ്റ്റർഷൈറിലുള്ള ഡീൻ സിമ്മൺസ് എന്ന 56 വയസ്സുകാരനും ഇത്തവണ വിജയിയായി. മെഗാ7 റാഫ്ളിലൂടെ ഇരട്ട സമ്മാനമാണ് അദ്ദേഹം നേടിയത്. ഒറ്റ ഡ്രോയിൽ നാല് വിജയം എന്ന റെക്കോഡും കഴിഞ്ഞയാഴ്ച്ച അദ്ദേഹം നേടിയിരുന്നു. ഈ ആഴ്ച്ചയും എമിറേറ്റ്സ് ഡ്രോയുടെ ആഘോഷങ്ങളിൽ പങ്കുചേരാം. മെയ് 3 മുതൽ 5 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലൈവ് സ്ട്രീം കാണാം. എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ ഗെയിമായ PICK1 ഉപയോഗിച്ച് ദിവസവും AED 200,000 വരെ നേടാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)