 
						മാതാപിതാക്കളുടെ മുന്നില്‍ കുഴഞ്ഞ് വീണ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
യുഎഇയില്‍ മാതാപിതാക്കളുടെ മുന്നില്‍ കുഴഞ്ഞ് വീണ് പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ആണ് മരിച്ചത്. ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം. താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ കുഴഞ്ഞുവീണുമരിക്കുകയിരുന്നു. തിരുവോണദിനമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന സഹോദരിയെ അബുദാബി വിമാനത്താവളത്തില്‍ കൊണ്ടുവിടാനായി മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു മരണം. ഷാര്‍ജയില്‍ ഐ.ടി.യുമായി ബന്ധപ്പെട്ട ജോലിചെയ്യുകയായിരുന്നു ആരോമല്‍. ഒരുമാസമായി വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. വിനോദ്കുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
 
		 
		 
		 
		 
		
Comments (0)